റേഷൻ അഴിമതി കേസിൽ തൃണമൂല്‍ നേതാവ് അറസ്റ്റിൽ; ഇഡിക്കു നേരെ വീണ്ടും ആക്രമണം | Video

അന്വേഷണ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു.
Shankar Adhya under ED arrest
Shankar Adhya under ED arrest
Updated on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബോംഗാവ് മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനുമായ ശങ്കര്‍ ആധ്യയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നീണ്ട 17 മണിക്കൂര്‍ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ നേതാവാണ് ശങ്കര്‍ ആധ്യയെ.

ബോംഗാവോണിലെ സിമുല്‍ത്തോളയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അഴിമതിയെത്തുടര്‍ന്ന് ഈ അടുത്ത് അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്‍റെ അടുത്തയാളാണ് ശങ്കര്‍ ആധ്യ. ആധ്യയുടെ ഭാര്യയുടെ വീട്ടിലും ഐസ്‌ക്രീം ഫാക്ടറിയിലും മറ്റ് ബിസിനസ് പങ്കാളികളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തി. 8 ലക്ഷം രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. സാള്‍ട്ട് ലേക്കിലെ ഇഡി ഓഫീസില്‍ എത്തിച്ച ആധ്യയെ കോടതിയില്‍ ഹാജരാക്കും.

അതേസമയം, അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് ഇഡി സംഘത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി. പാര്‍ട്ടി അനുയായികള്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ലാത്തിച്ചാര്‍ജ് നടത്തി. പ്രതിഷേധത്തെത്തുടര്‍ന്ന് 3 ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, പഴ്‌സുകള്‍ എന്നിവയും ജനക്കൂട്ടം തട്ടിയെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com