മോദിക്ക് ശങ്കരാചാര്യരുടെ പരോക്ഷ വിമർശനം: വസ്തുത വളച്ചൊടിക്കുന്നത് അധാർമികം

''രാഹുൽ ഗാന്ധി പറഞ്ഞത് ഹിന്ദുമതം അക്രമത്തെ നിരാകരിക്കുന്നു എന്നാണ്. അതിനെ വളച്ചൊടിക്കുന്നത് അധാർമികം.''
Shankaracharya Swami Avimukteshwarananda
ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ

രാഹുൽ ഗാന്ധി പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് അവതരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകവും അധാർമികവുമാണെന്ന് ജ്യോതിർ മഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ.

രാഹുൽ ഗാന്ധിയുടെ പ്രസംഗം മുഴുവൻ ഹിന്ദു സമൂഹത്തെയും അക്രമകാരികളായി ചിത്രീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധിയുടെ പ്രസംഗം താൻ സശ്രദ്ധം പൂർണമായി ശ്രദ്ധിച്ചെന്നും, ഹിന്ദുമതം അക്രമത്തെ നിരാകരിക്കുന്നതാണ് എന്നാണ് രാഹുൽ അതിൽ പറഞ്ഞിരിക്കുന്നതെന്നും ശങ്കരാചാര്യർ വിശദീകരിച്ചു.

ഇതിന്‍റെ തുടർച്ചയായാണ് പ്രസംഗത്തിന്‍റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിക്കുന്നത് അധാർമികമാണെന്ന് അദ്ദേഹം പറഞ്ഞത്. വസ്തുതകളെ വളച്ചൊടിക്കുന്നവർക്ക് അതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് രക്ഷപെടാൻ കഴിയില്ലെന്നും ശങ്കരാചാര്യർ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.