ശരത് പവാറിനു വീണ്ടു തിരിച്ചടി: നാഗാലാൻഡിലെ 7 എംഎൽഎമാർ അജിത്തിനൊപ്പം

സംസ്ഥാനത്തെ എല്ലാ പാർട്ടി പ്രവർത്തകരും അജിത് പവാറിനെ പിന്തുണയ്ക്കും
ശരത് പവാറിനു വീണ്ടു തിരിച്ചടി: നാഗാലാൻഡിലെ 7 എംഎൽഎമാർ അജിത്തിനൊപ്പം

ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്കു പിന്നാലെ നാഗാലാൻഡിലും എൻസിപി നേതാവ് ശരത് പവാറിന് തിരിച്ചടി. നാഗാലാൻഡിലും പാർട്ടിയിലെ 7 എംഎൽഎമാർ മഹാരാഷ്ട്ര മുഖ്യമന്ത്രി അജിത് പവാറിനു പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ പാർട്ടി പ്രവർത്തകരും അജിത് പവാറിനെ പിന്തുണയ്ക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 ഇടങ്ങളിൽ ഏഴ് ഇടങ്ങളിലും എൻസിപി നേതാക്കളാണ് വിജയിച്ചത്. തുടർന്ന് ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചു. സംസ്ഥാത്തിന്‍റെ താല്പര്യം കണക്കിലെടുത്താണ് എൻഡിപിപിയുടെ മുഖ്യമന്ത്രിയായ നെയ്ഫിു റിയോയെ പിന്തുണയ്ക്കുന്നതെന്ന് ശരത്പവാർ പറഞ്ഞിരുന്നത്. മഹാരാഷ്ട്രയിൽ പാർട്ടി എംഎൽഎമാർ അജിത് പവാറിനൊപ്പം ഷിൻഡെ സർക്കാരിൽ ചേർന്നത് ശരത് പവാറിനു വലിയ തിരിച്ചടിയായിരുന്നു.

Trending

No stories found.

Latest News

No stories found.