ശ​ര​ദ് പ​വാ​റി​ന്‍റെ പാ​ർ​ട്ടി എ​ൻ​സി​പി- ശ​ര​ദ്ച​ന്ദ്ര പ​വാ​ർ

ചാ​യ​ക്ക​പ്പ്', 'സൂ​ര്യ​കാ​ന്തി', 'ഉ​ദ​യ​സൂ​ര്യ​ന്‍' എ​ന്നീ ചി​ഹ്ന​ങ്ങളാ​ണ് പ​വാ​ർ പ​ക്ഷം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്
ശ​ര​ദ് പ​വാ​റി​ന്‍റെ പാ​ർ​ട്ടി എ​ൻ​സി​പി- ശ​ര​ദ്ച​ന്ദ്ര പ​വാ​ർ

ന്യൂ​ഡ​ൽ​ഹി: ശ​ര​ദ് പ​വാ​റി​ന്‍റെ എ​ന്‍സി​പി വി​ഭാ​ഗ​ത്തി​നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ പു​തി​യ പേ​ര് അ​നു​വ​ദി​ച്ചു. 'നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി-​ശ​ര​ദ് ച​ന്ദ്ര പ​വാ​ർ' എ​ന്നാ​കും ഇ​നി പേ​ര്. ക​മ്മി​ഷ​ൻ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം മൂ​ന്ന് പേ​രു​ക​ളും ചി​ഹ്ന​ങ്ങ​ളും ശ​ര​ദ് പ​വാ​ർ പ​ക്ഷം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ചാ​യ​ക്ക​പ്പ്', 'സൂ​ര്യ​കാ​ന്തി', 'ഉ​ദ​യ​സൂ​ര്യ​ന്‍' എ​ന്നീ ചി​ഹ്ന​ങ്ങ​ലാ​ണ് പ​വാ​ർ പ​ക്ഷം മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ള്ള​ത്. ചൊ​വ്വാ​ഴ്ച അ​ജി​ത് പ​വാ​റി​ന്‍റെ വി​ഭാ​ഗ​ത്തെ 'യ​ഥാ​ർ​ഥ' എ​ന്‍സി​പി​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്‍സി​പി ചി​ഹ്ന​മാ​യ 'ക്ലോ​ക്കും' അ​ജി​ത് വി​ഭാ​ഗ​ത്തി​നാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com