ഡൽഹി കലാപക്കേസ്; ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയായിരുന്നു ഷർജിൽ ഇടക്കാല ജാമ‍്യം തേടി ഡൽഹി വിചാരണ കോടതിയെ സമീപിച്ചത്
sharjeel imam withdraws bail application

ഷർജീൽ ഇമാം

Updated on

ന‍്യൂഡൽഹി: ഡൽഹി കലാപക്കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന മുൻ ജെഎൻയു വിദ‍്യാർഥി ഷർജീൽ ഇമാം ജാമ‍്യാപേക്ഷ പിൻവലിച്ചു. സുപ്രീം കോടതിയുടെ പരിഗണനയിൽ ജാമ‍്യാപേക്ഷയുള്ളതിനാൽ കീഴ്കോടതിയിൽ നൽകിയ ജാമ‍്യാപേക്ഷ പിൻവലിക്കുകയായിരുന്നു. ഷർജിലിന്‍റെ അഭിഭാഷകനാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയായിരുന്നു ഷർജിൽ ഇടക്കാല ജാമ‍്യം തേടി ഡൽഹി വിചാരണ കോടതിയെ സമീപിച്ചത്. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ബഹദൂർഗഞ്ച് മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ഷർജീലിന്‍റെ തീരുമാനം.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ അഞ്ച് വർഷത്തോളമായി ജയിലിൽ കഴിയുന്ന ഷർജീൽ ഇമാം നിരവധി തവണ ജാമ‍്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com