

shashi tharoor
ന്യൂഡൽഹി: വി.ഡി സവർക്കറുടെ പേരിലുള്ള പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതായി അറിയുന്നത് മാധ്യമങ്ങളിൽ വന്ന വാർത്തയിലൂടെയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ഈ അവാർഡിനെ കുറിച്ച് ഒന്നുമറിയില്ല.
താൻ സമ്മതിക്കാതെ തന്‍റെ പേര് പ്രഖ്യാപിച്ചത് സംഘാടകരുടെ നിരുത്തരവാദപരമായ നടപടിയാണെന്നും തരൂർ ആരോപിച്ചു.
എക്സിലൂടെയായിരുന്നു തരൂരിന്‍റെ പ്രതികരണം. എച്ച്ആർഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് സവർക്കർ ഇന്‍റർനാഷണൽ ഇംപാക്റ്റ് അവാർഡ് ശശി തരൂരിന് നൽകുന്നതായി പ്രഖ്യാപനം നടത്തിയത്.