
ഐസോൾ: മിസോ ഗാനത്തിന് ചുവടുകൾ വെച്ച കോൺഗ്രസ് എംപി ശശി തരൂരിന്‍റെ വീഡിയൊയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ശനിയാഴ്ച ഐസോളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സംഭവം.
ആളുകൾ തിങ്ങിനിറഞ്ഞ സദസിൽ ജനപ്രിയ മിസോ ഗായിക സാങ്തോയ് ഖുപ്തോങ് പാടിയ 'ദി രുക് തേ' എന്ന ഗാനത്തിനാണ് അദ്ദേഹം ചുവടുവെച്ചത്. ഒപ്പം മിസോറം കോൺഗ്രസ് അധ്യക്ഷൻ ലാൽസവതയും ഉണ്ടായിരുന്നു. പതിനഞ്ച് വർഷത്തെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും രസകരമായത് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.