കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ചയ്ക്കിടെ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ

ഡൽഹിയിലെത്തി കൂടിക്കാഴ്ടച നടത്തിയ തരൂർ തന്‍റെ നിലപാട് അറിയിച്ചു
shashi tharoor meets mallikharjun kharge

ശശി തരൂർ, മല്ലികാർജുൻ ഖർഗെ

Updated on

ന‍്യൂഡൽഹി: കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കുന്ന സാഹചര‍്യത്തിൽ പാർട്ടിയുടെ ദേശീയ അധ‍്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കണ്ട് ശശി തരൂർ. ഡൽഹിയിലെത്തി കൂടിക്കാഴ്ടച നടത്തിയ തരൂർ തന്‍റെ നിലപാട് അറിയിച്ചു.

എഐസിസി നിരീക്ഷകർ ഖർഗയോട് അഭിപ്രായം അറിയിക്കുന്നതിന് മുൻപാണ് ശശി തരൂരിന്‍റെ കൂടിക്കാഴ്ച. എക്സ് അക്കൗണ്ടിലൂടെയാണ് കൂടിക്കാഴ്ച നടത്തിയ വിവരം ശശി തരൂർ അറിയിച്ചത്. ശശി തരൂർ ആരെയാണ് പിന്തുണച്ചതെന്ന കാര‍്യം വ‍്യക്തമല്ല.

logo
Metro Vaartha
www.metrovaartha.com