
നരേന്ദ്രമോദി,ശശി തരൂർ
ന‍്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് ശശി തരൂർ. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിച്ചതായും അമെരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ തരൂർ പ്രധാനമന്ത്രിയെ അറിയിച്ചെന്നുമാണ് വിവരം.
തരൂർ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
അതേസമയം, തരൂരിനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ വേണ്ടെന്നും തരൂർ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം.