

റഷ്യ-യുക്രെയ്ൻ യുദ്ധത്തിലെ പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം; വീണ്ടും മോദിക്ക് തരൂരിന്‍റെ പ്രശംസ
file image
തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചാണ് തരൂർ രംഗത്തെത്തിയത്. ഡൽഹിയിലെ റായസിന ഡയലോഗിൽ സംസാരിക്കവെയായിരുന്നു തരൂരിന്‍റെ പ്രശംസ.
'രണ്ട് രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം നിലനിർത്താൻ പ്രധാനമന്ത്രിക്ക് സാധിച്ചു. 2 രാജ്യങ്ങളുമായും സംസാരിക്കാനുള്ള ഇടം ഇന്ന് മോദിക്കുണ്ട്. മോദിയുടെ നയത്തെ എതിർത്ത എന്‍റെ തീരുമാനം അബദ്ധമായി പോയി.'- തരൂർ പറഞ്ഞു.
പിന്നാലെ തരൂരിന്‍റെ പ്രശംസ ഏറ്റെടുത്ത് ബിജെപി നേതാക്കൾ രംഗത്തെത്തി. തരൂരിന്‍റെ പ്രശംസ സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എക്സിൽ കുറിച്ചു. റഷ്യ-യുക്രെയ്ൻ ബന്ധത്തെ പുകഴ്ത്തിയ തരൂരിന്‍റെ നിലപാട് അഭിനന്ദനാർഹമാണ്. മറ്റ് കോൺഗ്രസ് നേതാക്കളിൽ നിന്നും വ്യത്യസ്തമായി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ആഗോള തലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂർ കാണുന്നത് സ്വാഗതാർഹമാണെന്നുമാണെന്നുമാണ് സുരേന്ദ്രൻ എക്സിൽ പോസ്റ്റു ചെയ്തത്.