ബിഹാറിൽ മഹാസഖ‍്യത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തി; ആത്മപരിശോധന നടത്തണമെന്ന് തരൂർ

പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും
shashi tharoor responded in bihar election result

ശശി തരൂർ എംപി

Updated on

തിരുവനന്തപുരം: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ‍്യം ദയനീയ പ്രകടനം കാഴ്ചവച്ചതിനു പിന്നാലെ പ്രതികരണവുമായി ശശി തരൂർ എംപി രംഗത്ത്. തെരഞ്ഞെടുപ്പിൽ മഹാസഖ‍്യത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തിയെന്നു പറഞ്ഞ തരൂർ ആത്മപരിശോധന നടത്തണമെന്ന് കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു തരൂരിന്‍റെ പ്രതികരണം.

എവിടെയാണ് പിഴച്ചതെന്ന് പാർട്ടി പരിശോധിക്കണമെന്നും പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. ബിഹാറിലെ പ്രചരണങ്ങളിലൊന്നും താനുണ്ടായിരുന്നില്ലെന്നും തന്നെ വിളിച്ചിരുന്നില്ലെന്നും തരൂർ വെളിപ്പെടുത്തി. അതിനാൽ നേരിട്ട് വിശദീകരണം നൽകാൻ തനിക്ക് സാധിക്കില്ലെന്നും തരൂർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com