"എന്‍റെയും രാഹുലിന്‍റെയും പ്രത്യയ ശാസ്ത്രം വെവ്വേറെ, കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു'': ശശി തരൂർ

''പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു''
Shashi Tharoor voices dissatisfaction with Congress leadership

Shashi Tharoor

Updated on

ന്യൂഡൽഹി: കോൺഗ്രസിനെ വീണ്ടും വിമർശിച്ച് ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ച് ശശി തരൂർ എംപി. കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന് ശശി തരൂർ പറയുന്നു. തന്‍റെയും രാഹുൽ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവേറെയാണെന്നും തരൂർ കുറിച്ചു.

കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു. ബദൽ നയം ഇല്ലാതെ 'എതിർപ്പ്' മാത്രമായി കോൺഗ്രസ് മാറുന്നു. തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിൽ പരാമർശിക്കുന്നു.

പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു. നിരീക്ഷണം 'യാഥാർഥ്യം' എന്നും ചിന്താപരമെന്നും തരൂർ പറ‍യുന്നു. തരൂർ മൻമോഹൻസിങ് അടക്കമുള്ള നേതാക്കളുടെ വിചാരധാരയുടെ പ്രതീകമെന്നും അവലോകനത്തിൽ പറയുന്നുണ്ട്.

രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കാത്തത് കോൺഗ്രസിന്‍റെ കഴിവുകേടാണെന്നും തരൂർ കുറ്റപ്പെടുത്തുന്നു. വിവിധ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് വീണ്ടും തരൂർ വിമർശനവുമായി എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com