ശശി തരൂർ പാർലമെന്‍റ് വിദേശകാര‍്യ സ്റ്റാൻഡിങ് കമ്മിറ്റി അധ‍്യക്ഷനാകും

അഞ്ചു വർഷത്തിനുശേഷമാണു കോൺഗ്രസിന് സുപ്രധാനമായ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വം ലഭിക്കുന്നത്
Shashi Tharoor will be the Chairman of the Parliament Standing Committee on Foreign Affairs
ശശി തരൂർ
Updated on

ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂർ പാർലമെന്‍റിന്‍റെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാകും. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും ചരൺജിത് സിങ് ചന്നി കൃഷികാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെയും അധ്യക്ഷനാകും. ഒഡീഷയിലെ കോരാപ്പുത്ത് എംപിയും ആദിവാസി നേതാവുമായ സപ്തഗിരി ഉലക ഗ്രാമവികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനാകും.

അഞ്ചു വർഷത്തിനുശേഷമാണു കോൺഗ്രസിന് സുപ്രധാനമായ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വം ലഭിക്കുന്നത്. ഒന്നാം മോദി സർക്കാറിന്‍റെ തുടക്ക കാലത്ത് ശശി തരൂരായിരുന്നു ഈ സമിതിയുടെ അധ്യക്ഷൻ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ലോക്സഭയിൽ രണ്ടും രാജ്യസഭയിൽ ഒന്നും സമിതികളുടെ അധ്യക്ഷ സ്ഥാനമാണു കോൺഗ്രസിന് ലഭിച്ചത്. ഇത്തവണ കൂടുതൽ സമിതികളുടെ അധ്യക്ഷ സ്ഥാനം ലഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com