സ്വർണക്കടത്ത്: ശശി തരൂരിന്‍റെ പിഎ ഡൽ‌ഹി വിമാനത്താവളത്തിൽ പിടിയിൽ

500 ഗ്രാം സ്വർണമാണ് പിടികൂടിയത്
സ്വർണക്കടത്ത്: ശശി തരൂരിന്‍റെ പിഎ ഡൽ‌ഹി വിമാനത്താവളത്തിൽ പിടിയിൽ

ന്യൂഡൽഹി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു പേർ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. ശശി തരൂർ എംപിയുടെ പി.എ എന്ന അവകാശപ്പെട്ട ശിവകുമാർ ഉൾപ്പെടെ രണ്ടു പേരാണ് അറസ്റ്റിലായത്. 500 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇയാൾ യാത്രക്കാരിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം, തരൂരിന്‍റെ ഒദ്യോഗിക പഴ്സനൽ സ്റ്റാഫിൽ ഇങ്ങനെയോരാളില്ലെന്നാണ് വിവരം. ഔദ്യോഗിക സ്റ്റാഫുകളഉടെ പട്ടികയിൽ ശിവകുമാറിന്‍റെ പേരില്ല. ഇയാൾ ഡൽഹിയിൽ തരൂരിന്‍റെ വീട്ടിലെ ജോലിക്കാരാനാണെന്നാണ് സൂചന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com