ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടി വിട്ടു; സാമ്പത്തികവും വ്യക്തപരവുമായ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം

ജൂലൈ 30 ന് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കാൻ ബിജെപി വക്താവ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി രാജി അംഗീകരിച്ചിരുന്നില്ല
Shehzad Poonawalla Quits BJP

ഷെഹസാദ് പൂനാവാല

Updated on

ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടിയിൽ നിന്ന് രാജിവച്ചു. സാമ്പത്തികവും വ്യക്തപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജൂലൈ 30 ന് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കാൻ ബിജെപി വക്താവ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും പാർട്ടി രാജി അംഗീകരിച്ചിരുന്നില്ല, രാജി സന്നദ്ധത പുനപരിശോധിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ദീർഘമായ ആലോചനയ്‌ക്ക് ശേഷവും , ദേശീയ വക്താവ് എന്ന നിലയിലും ബിജെപിയുടെ സജീവ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചതോടെ പാർട്ടി വഴങ്ങുകയാരുന്നെന്ന്ഷെഹസാദ് പൂനാവാല പ്രതികരിച്ചു.

പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലെ ബയോ അദ്ദേഹം പുതുക്കി. ബിജെപി ദേശീയ വക്താവ് എന്നത് മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുയായിയായി ആജീവനാന്തം തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുണ്ട്. 

മുൻപ് കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, പിന്നീട് കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശനങ്ങൾ ഉന്നയിച്ചാണ് ബിജെപിയിലെത്തിയത്. മാധ്യമ ചർച്ചകളിൽ ബിജെപിയുടെ മുഖമായിരുന്നു ഷെഹസാദ് പൂനാവാല. ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി വരുന്നെന്ന സൂചനകൾ പുറത്തു വന്നതിനു പിന്നാലെയാണ് ഷഹാസാദിന്‍റെ രാജി.

logo
Metro Vaartha
www.metrovaartha.com