രാഹുൽ ഗാന്ധി അടക്കം മൂന്ന് പേരെ പുറത്താക്കുകയാണെങ്കിൽ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ഷെഹ്സാദ് പൂനവാല

പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ വലിയ ഒരു നേതാവ് രാജ‍്യത്തിന് ഉണ്ടായിട്ടില്ലെന്നാണ് ഷെഹ്സാദ് പൂനവാല പറയുന്നത്
Shehzad Poonawalla says he will join the Congress if Rahul Gandhi and three others are expelled

ഷെഹ്സാദ് പൂനവാല

Updated on

ന‍്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എംപി, സോണിയ ഗാന്ധി എന്നിവരെ പുറത്താക്കുകയാണെങ്കിൽ‌ കോൺഗ്രസിലേക്ക് തിരിച്ചുവരാമെന്ന് ബിജെപി മുൻ ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. രാഹുൽ ഗാന്ധിയെ പോലെ ഭാവി പ്രവചിക്കുന്ന ആളല്ല താനെന്നും പക്ഷേ നിലവിലെ സാഹചര‍്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ വലിയ ഒരു നേതാവ് രാജ‍്യത്തിന് ഉണ്ടായിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത‍്യ പാർട്ടിയുടെ ദേശീയ വക്താവായി പ്രവൃത്തിച്ച തനിക്ക് മറ്റേതെങ്കിലും പാർട്ടിയിൽ ചേരാൻ സാധിക്കുമെന്ന് കരുതുന്നുണ്ടോയെന്നും ഷെഹ്സാദ് ചോദിച്ചു. 2017ലാണ് ഷെഹ്സാദ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്.

ഇതിനു പിന്നാലെ അദ്ദേഹത്തെ ദേശീയ വക്താവായി നിയമിക്കുകയായിരുന്നു. ചാനൽ ചർച്ചകളിൽ സജീവമായിരുന്ന ഷെഹ്സാദ് സാമ്പത്തികവും വ‍്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ നിന്നും രാജിവച്ചത്.

logo
Metro Vaartha
www.metrovaartha.com