സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ്പ ഷെട്ടിയെ ചോദ‍്യം ചെയ്ത് മുംബൈ പൊലീസ്

നാലര മണിക്കൂറാണ് ശിൽപ്പ ഷെട്ടിയെ മുംബൈ പൊലീസ് ചോദ‍്യം ചെയ്തത്
shilpa shetty questioned over 4.5 hours in financial fraud case

ശിൽപ്പ ഷെട്ടി

Updated on

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ പൊലീസ് ചോദ‍്യം ചെയ്തു. ബെസ്റ്റ് ഡീൽ‌ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് വ‍്യവയായിയിൽ നിന്നും 60 കോടി തട്ടിയെടുത്തെന്ന കേസിലാണ് നടിയെ മുംബൈ പൊലീസ് ചോദ‍്യം ചെയ്തത്. നാലര മണിക്കൂറായിരുന്നു ചോദ‍്യം ചെയ്യൽ.

ബിസിനസ് വികസിപ്പിക്കാനെന്ന വ‍്യാജേന ദീപക് കോത്താരി ജുഹുയെന്ന വ‍്യവസായിയിൽ നിന്നും പണം തട്ടിയെന്നാണ് കേസ്. ഇതേത്തുടർന്ന് ദീപക് പൊലീസിനെ സമീപിക്കുകയായിരുന്നു. നേരത്തെ ഷിൽപ്പ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്ര ഉൾപ്പടെ അഞ്ചു പേരെ പൊലീസ് ഇതേ കേസിൽ ചോദ‍്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടിയേയും ചോദ‍്യം ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com