
ഗുജറാത്ത് തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചു; ആളപായമില്ല
പോർബന്തർ: ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് അരിയും പഞ്ചസാരയുമായി പോയ കപ്പലാണ് പോർബന്തറിലെ സുഭാഷ് നഗർ ജെട്ടിയിൽ വച്ച് തീപിടിച്ചത്. കപ്പലിനെ ആളുകൾ സുരക്ഷിതരാണ്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തിങ്കളാഴ്ചയാണ് കപ്പലിന് തീപിടിത്തമുണ്ടായത്. 100 ചൺ പഞ്ചസാര, 950 ടൺ അരി എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്. തീപിടിച്ചതോടെ കറുത്ത പുക പ്രദേശത്താകെ വ്യാപിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫയർഫോഴ്സും തുറമുഖ അധികൃതരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.