ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു

ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെതായാണു വിവരം
Published on

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിച്ച മഹാദിൽ ഹെലികോപ്റ്റർ ലാൻഡിങ്ങിനിടെ തകർന്നുവീണു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സുഷമ അന്ധാരെയെ കൊണ്ടുപോകാൻ എത്തിയ ഹെലികോപ്റ്ററാണ് തകർന്നുവീണത്.

ഹെലികോപ്റ്റർ പൂർണമായും തകർന്നു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെതായാണു വിവരം.

logo
Metro Vaartha
www.metrovaartha.com