ഖാലിസ്ഥാൻ അനുഭാവം: കനേഡിയൻ ഗായകന്‍റെ ഇന്ത്യൻ പര്യടനം റദ്ദാക്കി

നേരത്തെ, ഈ ടൂറിനുള്ള സ്പോൺസർഷിപ്പ് ഇലക്‌ട്രോണിക്സ് കമ്പനിയായ ബോട്ട് പിൻവലിച്ചിരുന്നു
Shubhneet Singh
Shubhneet Singh

ന്യൂഡൽഹി: ഖാലിസ്ഥാൻ അനുഭാവിയെന്ന ആരോപണം ശക്തമായ സാഹചര്യത്തിൽ പഞ്ചാബി-കനേഡിയൻ ഗായകൻ ശുഭ് എന്ന ശുഭ്നീത് സിങ് ഇന്ത്യൻ പര്യടനം റദ്ദാക്കി.

ജമ്മു കശ്മീരും പഞ്ചാബുമില്ലാത്ത ഇന്ത്യയുടെ ഭൂപടം സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ശുഭ്, ''പഞ്ചാബിനു വേണ്ടി പ്രാർഥിക്കുക'' എന്ന ആഹ്വാനവും നടത്തിയിരുന്നു.

ഇന്ത്യ ഒട്ടാകെയുള്ള വിവിധ നഗരങ്ങളിൽ നടത്താനിരുന്ന സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത് ബുക്ക് മൈ ഷോയാണ്. ഇതു കാണാൻ ടിക്കറ്റെടുത്തിരുന്ന എല്ലാവർക്കും 7 മുതൽ 10 ദിവസത്തിനുള്ളിൽ പണം തിരിച്ചു നൽകുമെന്ന് ബുക്ക് മൈ ഷോ അറിയിച്ചു.

നേരത്തെ, ഈ ടൂറിനുള്ള സ്പോൺസർഷിപ്പ് ഇലക്‌ട്രോണിക്സ് കമ്പനിയായ ബോട്ട് പിൻവലിച്ചിരുന്നു. ശുഭ് നടത്തിയ ചില പരാമർശങ്ങൾ കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ക്രിക്കറ്റ് താരം വിരാട് കോലി അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ശുഭിനെ അൺഫോളോ ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യയും ക്യാനഡയും തമ്മിലുള്ള അഭിപ്രായ സംഘർഷങ്ങൾ പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്നതു വരെ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com