ഇനി തെരഞ്ഞെടുപ്പിലേക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

2028 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്
Siddaramaiah announces political exit from electoral race

സിദ്ധരാമയ്യ

Updated on

ബംഗളൂരു: തന്‍റെ തെരഞ്ഞെടുപ്പ് ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ഇന്നത്തെ രാഷ്ട്രീയം മലീമസമാണെന്നും 2028 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.

രാഷ്ട്രീയ ജീവിതം തുടരും. എന്നാൽ തെരഞ്ഞെടുപ്പുകളിൽ ഇനി മത്സരിക്കില്ല. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പു വരുമ്പോഴേക്കും തനിക്ക് 80 വയസ് പിന്നിടും.

ആരോഗ്യം തൃപ്തികരമല്ലാത്തതിനാല്‍ പഴയതുപോലെ പ്രവര്‍ത്തിക്കാനാകില്ല. തന്‍റെ രാഷ്ട്രീയ ജീവിതത്തിന് 50 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് അടുത്ത തെരഞ്ഞെടുപ്പെന്നും സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് സിദ്ധരാമയയ്യുടെ നിർണായക പ്രഖ്യാപനം.

logo
Metro Vaartha
www.metrovaartha.com