കര്‍ണാടകയിൽ നേതൃമാറ്റം; മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഉടൻ

ഗവർണറെ കണ്ട് വ്യാഴാഴ്ച തന്നെ രാജി സമർപ്പിക്കുമെന്നാണ് വിവരം
Siddaramaiah Cabinet he will resign

സിദ്ധരാമയ്യ

Updated on

ബംഗളൂരു: രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിന് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. മന്ത്രിമാരെല്ലാം ഡി.കെ. ശിവകുറിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ സന്ദർശിക്കാൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. വ്യാഴാഴ്ച തന്നെ രാജി ഉണ്ടാവുമെന്നാണ് വിവരം. ഡികെ തന്നെയാവും മുഖ്യമന്ത്രിയെന്നാണ് പുറത്തു വരുന്ന വിവരം.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം ഗവർണറെ കാണാൻ പുറപ്പെട്ടത്. കൂടിക്കാഴ്ചയ്ക്കൊടുവിൽ ഡികെ സിദ്ധരാമയ്യയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.

ഏറെ കാലങ്ങളായി തുടരുന്ന മുഖ്യമന്ത്രി തർക്കങ്ങൾക്ക് ഇതോടെ തിരശീല വീഴുമെന്നാണ് കരുതുന്നത്. കർണാടകയുടെ അടുത്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണെന്നാണ് വിവരം. വരും മണിക്കൂറുകളിൽ ഇതിന്‍റെ സ്ഥിരീകരണം ഉണ്ടായേക്കുമെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com