ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി പദം കൈമാറും; സൂചന നൽകി സിദ്ധരാമയ്യ

2023 മേയിലാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ കയറുന്നത്
siddaramaiah hints at chief minister post transfer to dk shivakumar karnataka
ഡി.കെ. ശിവകുമാർ
Updated on

ബംഗളൂരു: ഈ വർഷം അവസാനത്തോടെ മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് കൈമാറുമെന്ന സൂചന നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2023 മേയിലാണ് കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ കയറുന്നത്. അന്ന് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ നേതാക്കൾ അത് വാസ്തവ വിരുദ്ധമെന്നാണ് പറഞ്ഞിരുന്നത്. എന്നാലിപ്പോഴത് സ്ഥിരീകരിക്കുന്ന സൂചനകളാണ് സിദ്ധരാമയ്യ നൽകിയിരിക്കുന്നത്.

നേരത്തേ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ, അധികാരക്കൈമാറ്റം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്‍റെ അവസരത്തിനായി കാത്തിരിക്കുന്നുവെന്നും ശിവകുമാർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം തന്നെ അത് തിരുത്തി രംഗത്തെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com