സിക്കിമിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 4 മരണം, 3 പേരെ കാണാതായി

രക്ഷാപ്രവർത്തനം തുടരുകയാണ്
Sikkim Landslide Four Dead and 3 missing

സിക്കിമിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 4 മരണം, 3 പേരെ കാണാതായി

Updated on

ഗാങ്‌ടോക്ക്: സിക്കിമിലെ യാങ്താങ് മേഖലയിലെ അപ്പർ റിമ്പിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 4 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 3 പേരെ കാണാതായതായാണ് വിവരം.

മണ്ണിടിച്ചിൽ പെട്ട മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വെള്ളപ്പൊക്കമുണ്ടായ ഹ്യൂം നദിക്ക് കുറുകെ താൽക്കാലിക മരക്കൊമ്പ് പാലം നിർമിച്ച് രക്ഷാപ്രവർത്തകർ പരുക്കേറ്റ രണ്ട് സ്ത്രീകളെ ദുരിതബാധിത പ്രദേശത്ത് നിന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇതിൽ ഒരു സ്ത്രീ ചികിത്സക്കിടെ മരിച്ചു. മറ്റൊരു സ്ത്രീയുടെ നില ഗുരുതരമാണ്. മൂന്ന് പേരെ ഇപ്പോഴും കാണ്ടെത്താനായിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com