വെള്ളി ആഭരണങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ; കാരണം ഇതാണ്!

2026 മാർച്ച് 31 വരെയാണ് ഇറക്കുമതി നിയന്ത്രണം
Silver Jewellery Imports Restricted

വെള്ളി ആഭരണങ്ങളുടെ ഇറക്കുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ; കാരണം ഇതാണ്!

representative image

Updated on

ന്യൂഡൽ‌ഹി: വില കുതിച്ചുയരുന്നതിന് പിന്നാലെ വെള്ളി ആഭരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. 2026 മാർച്ച് 31 വരെയാണ് ഇറക്കുമതി നിയന്ത്രണം. സ്വതന്ത്ര വ്യാപാര കരാറുകളുടെ (എഫ്‌ടി‌എ) ദുരുപയോഗം തടയുന്നതിനും ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവിൽ വൻതോതിലുള്ള വെള്ളി ഇറക്കുമതി തടയുന്നതിനുമാണ് ഈ നീക്കമെന്ന് കേന്ദ്രം അറിയിച്ചു.

എഫ്‌ടി‌എയുടെ വ്യവസ്ഥകൾ മറികടന്നുള്ള ഇറക്കുമതികൾ ആഭ്യന്തര നിർമാതാക്കളെ പ്രതികൂലമായി ബാധിക്കുകയും ആഭരണ മേഖലയിലെ തൊഴിലിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നു. രാജ്യത്തെ ആഭരണ നിർമാണ തൊഴിലാളികളെ ഇത് മോശമായി ബാധിക്കുന്നു. ചെറുകിട, ഇടത്തരം ബിസിനസുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, മേഖലയിലെ തൊഴിലാളികൾക്ക് ഉപജീവന അവസരങ്ങൾ ഉറപ്പാക്കുക എന്നിവ സർക്കാർ പരിഗണിക്കുവെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com