സിമി നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി

നിരോധനം യുഎപിഎ പ്രകാരം, ഭീകര പ്രവർത്തനത്തോട് വിട്ടുവീഴ്ചയില്ല
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു.
Updated on

ന്യൂഡൽഹി: ഭീകരസംഘടനയായ സിമിയുടെ നിരോധനം കേന്ദ്ര സർക്കാർ അഞ്ചു വർഷത്തേക്കു കൂടി നീട്ടി. ഭീകരപ്രവർത്തനത്തോടു വിട്ടുവീഴ്ചയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന്‍റെ ഭാഗമായി യുഎപിഎ പ്രകാരം സിമിയെ അഞ്ചു വർഷത്തേക്കു കൂടി നിരോധിച്ചെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.

നിരോധനത്തെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇസ്‌ലാമിക ഭരണകൂടം കൊണ്ടുവരികയെന്ന സിമിയുടെ ലക്ഷ്യം രാജ്യത്തിനും ഭരണഘടനയ്ക്കുമെതിരായ നേരിട്ടുള്ള ആക്രമണമാണെന്നു സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com