

രാജ‍്യത്ത് വിവിധ സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി
ന‍്യൂഡൽഹി: രാജ‍്യത്ത് അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ സമയപരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ‍്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർ പ്രദേശ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദീപുകൾ എന്നിവിടങ്ങളിലാണ് ഒരാഴ്ചകൂടി എസ്ഐആർ പരിഷ്കരണത്തിന്‍റെ നടപടികൾ നീട്ടിയിരിക്കുന്നത്.
തമിഴ്നാടിന് ഡിസംബർ 19 വരെയും മധ‍്യപ്രദേശ്, ഛത്തീസ്ഗഢ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദീപുകൾ എന്നിവിടങ്ങളിൽ ഡിസംബർ 23വരെയും ഉത്തർ പ്രദേശ് ഡിസംബർ 31വരെയുമാണ് സമയപരിധി നീട്ടിയിരിക്കുന്നത്. അന്തിമ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.