
ന‍്യൂഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കേരളത്തിലും നടത്തണമെന്നാവശ‍്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ‍്യായ സുപ്രീം കോടതിയെ സമീപിച്ചു. കേരളം, തമിഴ്നാട്, അസം, ബംഗാൾ, പുതുചേരി എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിന് മുൻപായി വോട്ടർ പട്ടിക പരിഷ്കരണം നടത്തണമെന്നാണ് ഹർജിയിലെ ആവശ‍്യം.
വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം നടപ്പാക്കിയില്ലെങ്കിൽ കുടിയേറ്റക്കാർ വോട്ടർ പട്ടികയിൽ തുടരുമെന്നും ഹർജിയിൽ പറയുന്നു. എസ്ഐആർ നടപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകാനും ഹർജിയിൽ ആവശ‍്യപ്പെട്ടിട്ടുണ്ട്. അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അശ്വിനി കുമാർ ഹർജി സമർപ്പിച്ചിരിക്കുന്നത്.