എസ്ഐആർ പ്രതിഷേധം; ഡൽഹിയിൽ തിങ്കളാഴ്ച വൻ പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യാ സഖ്യം

വിഷയത്തിലെ ആശങ്കകൾ അറിയിക്കാൻ ഇന്ത്യ സഖ്യം അന്നേദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും വേണുഗോപാൽ പറഞ്ഞു
Protest held by the INDIA bloc in Delhi demanding the resignation of Chief Election Commissioner Gyanesh Kumar (File photo)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധം (ഫയൽ ചിത്രം)

Updated on: 

ആലപ്പുഴ: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) വിഷയത്തിലെ പോരാട്ടത്തിന്‍റെ ഭാഗമായി ഇന്ത്യാ സഖ്യം തിങ്കളാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിഷയത്തിലെ ആശങ്കകൾ അറിയിക്കാൻ ഇന്ത്യ സഖ്യം അന്നേദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്നും വേണുഗോപാൽ പറഞ്ഞു. ശനിയാഴ്ച ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ശ്രമങ്ങൾ അവരുടെ പതനത്തിന് വഴിയൊരുക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. പതനത്തിലേക്ക് അടുക്കുന്ന നേതാവിനെപ്പോലെയാണ് മോദി പെരുമാറുന്നത്. പ്രതിപക്ഷ പ്രതിഷേധങ്ങളെ അദ്ദേഹം ഭയപ്പെടുകയാണ്. പ്രതിഷേധങ്ങളെ നേരിടുന്നതിനായി മെട്രൊ സ്റ്റേഷനുകൾ അടച്ചിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് നടപടികളും സംവിധാനവും സ്വതന്ത്രവും നീതിയുക്തവുമാകുന്നതുവരെ കോൺഗ്രസും ഇന്ത്യാ സഖ്യവും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിക്കെതിരേ കോൺഗ്രസ് ജാഗ്രതയോടെയാണ് ഇടപെട്ടതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ കത്തുകളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദവും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com