എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

അഫ്ഗാൻ പൗരൻമാരായ അസിൽ ഖാൻ, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ പേരുകളാണ് ജംഷഡ്പുർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ 286ാം നമ്പർ പോളിങ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ കണ്ടെത്തിയത്
SIR: Three Afghan nationals infiltrate Jharkhand voter list.

എസ്‌ഐആർ: ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

file image

Updated on

റാഞ്ചി: ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ പ്രത്യേക തീവ്ര പരിശോധന (എസ്‌ഐആർ) നടപടികൾക്കിടെ മൂന്ന് അഫ്ഗാൻ പൗരന്മാരുടെ പേരുകൾ കണ്ടെത്തിയതായി റിപ്പോർട്ട്. വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇവരുടെ പേരുകൾ കണ്ടെത്തിയത്.

അഫ്ഗാൻ പൗരൻമാരായ അസിൽ ഖാൻ, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഇബ്രാഹിം എന്നിവരുടെ പേരുകളാണ് ജംഷഡ്പുർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ 286ാം നമ്പർ പോളിങ് സ്റ്റേഷനിലെ വോട്ടർ പട്ടികയിൽ കണ്ടെത്തിയത്. വോട്ടർ പട്ടികയിൽ വിദേശികൾ ഉൾപ്പെട്ടത് ഗൗരവകരമാണെന്ന് ഝാർഖണ്ഡ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ കെ. രവി കുമാർ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവരുടെ പൗരത്വവും മറ്റ് വിവരങ്ങളും സംബന്ധിച്ച് പരിശോധന തുടരുകയാണ്. വിദേശ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനും അർഹരായ ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് വോട്ടവകാശം ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് എസ്‌ഐആർ നടത്തുന്നത്. ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കണ്ടെത്തിയ മൂന്ന് അഫ്ഗാൻ പൗരന്മാരുടെ പേരുകളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകളും അന്വേഷണവും നടക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com