തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ
India
തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ
നടപടി ഞെട്ടിക്കുന്നതെന്നു പറഞ്ഞ ഡിഎംകെ ശനിയാഴ്ച മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തുമെന്ന് വ‍്യക്തമാക്കി
ചെന്നൈ: തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണത്തിൽ ഒരു കോടിയോളം വരുന്ന വോട്ടർമാരെ നീക്കിയ സംഭവത്തിൽ പ്രതികരിച്ച് ഡിഎംകെ. നടപടി ഞെട്ടിക്കുന്നതെന്നു പറഞ്ഞ ഡിഎംകെ ശനിയാഴ്ച മുതൽ ബൂത്ത് തലത്തിൽ പാർട്ടി പരിശോധന നടത്തുമെന്ന് വ‍്യക്തമാക്കി.
66 ലക്ഷം പേരുടെ മേൽവിലാസം കണ്ടെത്താൻ സാധിച്ചില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എംപി പി. ചിദംബരവും പറഞ്ഞു. മുഖ‍്യമന്ത്രിയായ സ്റ്റാലിന്‍റെ മണ്ഡലത്തിൽ 1,03,812 വോട്ടർമാരും ഉദയനിധിയുടെ മണ്ഡലത്തിൽ നിന്നും 89, 421 വോട്ടർമാരെയുമാണ് നീക്കിയത്.

