കൊറിയൻ ഗെയിമിലെ ടാസ്ക്! സഹോദരിമാരായ 3 പെൺകുട്ടികൾ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

16, 14,12 വയസുള്ള കുട്ടികളാണ് മരിച്ചത്
sisters suicide korean online game addiction

കൊറിയൻ ഗെയിമിലെ ടാസ്ക്! സഹോദരിമാരായ 3 പെൺകുട്ടികൾ ഒൻപതാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

representative image

Updated on

ലഖ്നൗ: ഓൺലൈൻ ഗെയിം കളിക്കുന്നത് മാതാപിതാക്കൾ വിലക്കിയതിനു പിന്നാലെ സഹോദരിമാരായ മൂന്നു പെൺകുട്ടികൾ കെട്ടിടത്തിന്‍റെ 9-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. തില മോഡ് പ്രദേശത്തെ ഭാരത് സിറ്റി സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്നുമാണ് നിഷിക (16), പ്രാചി (14), പഖി (12) എന്നിവർ‌ താഴെയ്ക്ക് ചാടിയത്. ശബ്ദം കേട്ടെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടികളെ ഗുരുതര പരുക്കുകളോടെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പെൺകുട്ടികൾ കൊറിയൻ ലവർ എന്ന പേരിൽ ഒരു ഓൺലൈൻ ടാസ്‌ക് അധിഷ്ഠിത ഗെയിം നിരന്തരം കളിച്ചിരുന്നു. ആത്മഹത്യ ആസക്തി ഉളവാക്കുന്ന ഒരു ആപ്പാണിത്. ഇതിലെ ടാസ്കിന്‍റെ ഭാഗമായാണോ ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.

രക്ഷിതാക്കളുടെ അവഗണിച്ച് സഹോദരിമാർ മണിക്കൂറുകളോളം ഗെയിം കളിക്കുകയും സ്കൂളിൽ പോക്ക് നിർത്തുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി മാതാപിതാക്കൾ നിരന്തരം വഴക്ക് പറഞ്ഞിരുന്നു. അച്ഛനുമമ്മയും ക്ഷമിക്കണമെന്നും ഞങ്ങൾ കൊറിയൻ രാജകുമാരിമാരാണെന്നും ഇതാണ് യഥാർഥ ജീവതമെന്നും ഡയറിൽ എഴുതിയിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com