അശ്ലീല വീഡിയോ കേസ്: പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണം

സംഭവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ചെവ്വാഴ്ച ജനതാദൾ (എസ്) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു
അശ്ലീല വീഡിയോ കേസ്: പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണം

ബംഗളൂരു: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എംപിയും എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവ് മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരോടും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം.

സംഭവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ചെവ്വാഴ്ച ജനതാദൾ (എസ്) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ‌ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വീഡിയോകൾ പുറത്തുവന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതരായത്.

പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടുജോലിക്കാരി പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.പീഡനത്തിനിരയായ അഞ്ച് സ്ത്രീകൾ കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിന് മിൊഴി നൽകിയിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com