
ന്യൂഡൽഹി: 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ വിശാല സഖ്യത്തിനില്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് സഖ്യങ്ങൾ രൂപികരിക്കുന്നത്. കേരളത്തിൽ എൽഡിഎഫും കോൺഗ്രസും തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിയെ പാർലമെന്‍റിൽ നിന്ന് അയോഗ്യനാക്കിയതിനെ അപലപിക്കുന്നു. അദാനി വിഷയത്തിൽ ജെപിസി അന്വേഷിക്കണം. അന്വേഷണം വൈകിപ്പിക്കുന്നത് സർക്കാരിന് എന്തോ മറയ്ക്കാൻ ഉണ്ട് എന്നതിന്‍റെ സൂചനയാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശിൽ സിപിഎമ്മിൽ ഉൾപാർട്ടി പ്രശ്നങ്ങളുണ്ട്. പ്രശ്നം പരിഹരിക്കാൻ പിബി നിർദേശങ്ങൾ നടപ്പാക്കും. മാത്രമല്ല ബിവി രാഘവുലു പൊളിറ്റ് ബ്യൂറോയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.