
കുടുംബത്തിലെ ആറു പേർ ഒഴുക്കിൽപ്പെട്ടു; രണ്ടു പേർ മരിച്ചു
file image
ബംഗളൂരു: വിനോദയാത്രയ്ക്കിടെ ഒരു കുടുംബത്തിലെ ആറു പേർ ഒഴുക്കിൽപ്പെട്ടു. രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കാണാതായവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. കർണാടകയിലെ മാർക്കോണഹള്ളി റിസർവോയറിൽ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. 15 പേർ അടങ്ങുന്ന സംഘമായിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്.
ബി ജി പല്യ നിവാസികളായ ഇവർ ബന്ധുവിനെ സന്ദർശിക്കാനായാണ് ഇവിടെ എത്തിയത്. തുടർന്നാണ് ഇവർ റിസർവോയറിന് സമീപത്തെത്തിയത്. കുട്ടികളും സ്ത്രീകളും അടക്കം ഏഴുപേരാണ് വെളളത്തിലിറങ്ങിയത്. ഇതിനിടെ ഡാമിന്‍റെ ഷട്ടറുകൾ തനിയെ തുറക്കുകയായിരുന്നു.
തുടർന്ന് ശക്തമായ ഒഴുക്കുണ്ടാവുകയും ഏഴുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു. എന്നാൽ ഒരു യുവാവിനെ രക്ഷിക്കാൻ സാധിച്ചെങ്കിലും ബാക്കി ആറു പേരും ഒഴുക്കിൽപ്പെടുകയാണു ഉണ്ടായത്. ലഭിച്ച രണ്ടു മൃതദേഹങ്ങൾ സ്ത്രീകളുടേതാണെന്നാണ് പ്രാഥമിക വിവരം.