പഹൽഗാം ആക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയിരിക്കുന്നത്
sketches of 3 terrorists behind pahalgam attack released

പഹൽഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

Updated on

ശ്രീനഗർ: പഹൽഗാം ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തു വിട്ട് അന്വേഷണ ഏജൻസി. ആക്രമണം നടത്തിയവരിൽ മൂന്ന് ഭീകരരുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രങ്ങളാണിത്. ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയാറാക്കിയിരിക്കുന്നത്.

അതേസമയം, പഹൽഗാം ആക്രമണത്തിനു പിന്നിൽ പാക് ചാര സംഘടനയെന്ന് രഹസ്യാന്വേഷണ ഏജൻസിക്ക് സൂചന ലഭിച്ചിട്ടുണ്ട്. ലഷ്കറും ഐഎസ്ഐയും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ല ഷ്കർ ഡെപ്യൂട്ടി കമാൻഡർ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ല ഖാലിദാണ് ഭീകരാക്രമണത്തിന്‍റെ സൂത്രധാരനെന്നാണ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com