ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ചു; 70 ഓളം യാത്രക്കാരെ സാഹസികമായി രക്ഷിച്ച് ഡ്രൈവറും കണ്ടക്റ്ററും | video

ബസ് പൂർണമായും കത്തി നശിച്ചു
sleeper bus with 70 on board catches fire

ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ചു

Updated on

ലഖ്നൗ: ഡൽ‌ഹിയിൽ നിന്നും ഗോണ്ടയിലേക്ക് പുറപ്പെട്ട സ്ലീപ്പർ ബസിന് തീപിടിച്ചു. ആഗ്ര-ലഖ്നൗ എക്പ്രസ് വേയിൽ മധ്യപ്രദേശിലെ ഇൻഡോറിന് സമീപം അശോക് നഗറിലാണ് സംഭവം. 70 യാത്രക്കാരുമായി പോയ ബസാണ് അഗ്നിക്കിരയായത്. തീ ആളിക്കത്തുന്നതിന് മുൻപായി ഡ്രൈവറും കണ്ടക്റ്ററും ചേർ‌ന്ന് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.

ഓടിക്കൊണ്ടിരുന്ന ബസിന്‍റെ ഒരു ടയറിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് തീ വ്യാപിക്കുകയായിരുന്നു. തീ പിടിത്തതിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിന് ശേഷം റോഡിൽ നിന്ന് ബസ് ഒരു വശത്തേക്ക് മാറ്റി ഇതുവഴിയുള്ള ഗതാഗതം സുഗമമാക്കി. ബസ് പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com