ഇന്ത്യയിലെ കൊവിഡ് ആക്റ്റീവ് കേസുകളിൽ നേരിയ വർധന

രാജ്യത്താകമാനം 220.63 കോടി ഡോസ് വാക്സിനുകൾ നൽകപ്പെട്ടു
ഇന്ത്യയിലെ കൊവിഡ് ആക്റ്റീവ് കേസുകളിൽ നേരിയ വർധന

ഡൽഹി : ഇന്ത്യയുടെ കൊവിഡ് സജീവ കേസുകളിൽ നേരിയ വർധന. കഴിഞ്ഞദിവസം 180 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സജീവകേസുകൾ 2090 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്താലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞദിവസങ്ങളിലും സജീവ കേസുകളിൽ വർധനവ് ഉണ്ടായിരുന്നു.

ഇതുവരെ 4.46 കോടി കൊവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗം ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 5,30, 764 ആണ്. ഇതുവരെ രാജ്യത്താകമാനം 220.63 കോടി ഡോസ് വാക്സിനുകൾ നൽകപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com