ഇന്ത്യയിൽനിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉത്പന്നം ഏതാണെന്നറിയുമോ..?? | Video

പെട്രോളിയം ഉത്പന്നങ്ങളെ മറികടന്നാണ് ഈ നേട്ടം

രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് കയറ്റുമതി. ഇന്ത്യയിൽനിന്ന മറ്റ് രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉത്പന്നം ഏതാണെന്നറിയാമോ? പല ഉത്തരങ്ങളും നിങ്ങളുടെ മനസിലേക്ക് വന്നെങ്കിലും, അത് ഒന്നും അല്ല. സ്‌മാർട്ട്ഫോണുകലാണ് ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റി അയക്കുന്ന ഉൽപന്നം. പെട്രോളിയം ഉത്പന്നങ്ങളെ മറികടന്നാണ് 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽനിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉത്പന്നമായി സ്മാർട്ട്ഫോൺ മാറിയത്‌.

2,414 കോടി ഡോളറിന്‍റെ സ്‌മാർട്ട്ഫോണുകൾ കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽനിന്ന് കയറ്റി അയച്ചു. ഇതിന് തൊട്ടുമുമ്പത്തെ വർഷം, 2023-24-ൽ ഇത് 1,557 കോടി ഡോളറും 2022-23-ൽ 1,096 കോടി ഡോളറുമായിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ 3 വർഷത്തിനിടെ അമേരിക്കയിലേക്കും ജപ്പാനിലേക്കുമാണ് സ്‌മാർട്ട്ഫോൺ കയറ്റുമതി ഗണ്യമായി കൂടിയത്. കൗണ്ടർപോയിന്‍റ് റിസർച്ച് എന്ന അനാലിസിസ് കമ്പനിയുടെ കണക്കനുസരിച്ച് ഇന്ത്യയിൽനിന്നുള്ള സ്‌മാർട്ട് ഫോൺ കയറ്റുമതിയുടെ 94 ശതമാനവും ആപ്പിളും സാംസങും ചേർന്നാണ്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com