രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റം വന്നു, അതിനെ വിലകുറച്ച് കാണാൻ പറ്റില്ല; സ്മൃതി ഇറാനി

ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെന്‍റിൽ വെള്ള ഷർട്ട് ധരിക്കുമ്പോഴും യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന കാര്യത്തിൽ അദ്ദേഹം ബോധവാനാണ്
smriti irani about rahul gandhi
Rahul Gandhi | Rahul Gandhi
Updated on

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തിൽ മാറ്റം വന്നിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും അമേഠി എംപിയുമായ സ്മൃതി ഇറാനി. അ്ദദേഹം വിജയിച്ചുവെന്ന് സ്വയം വിലയിരുത്തുന്നു. ജാതി രാഷ്ട്രീയത്തിൽ തുടങ്ങി പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ വരെ അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങൾ പുതിയ തന്ത്രത്തിന്‍റെ ഭാഗമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാർലമെന്‍റിൽ വെള്ള ഷർട്ട് ധരിക്കുമ്പോഴും യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന കാര്യത്തിൽ അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാൻ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് അദ്ദേഹം നടത്തുന്നതെന്നും സമൃതി ഇറാനി പറഞ്ഞു.

നല്ലതോ മോശമോ അപക്വമോ എന്തുതന്നെയായിലും അദ്ദേഹത്തിന്‍റെ പ്രവൃത്തികളെ വിലകുറച്ച് കാണാനാവില്ല. അത് വ്യക്തമായ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു. രാഹുല്‍ഗാന്ധി നടത്തിയ ക്ഷേത്രദര്‍ശനങ്ങളില്‍നിന്ന് അദ്ദേഹത്തിന് യാതൊരു ഗുണവുമുണ്ടായില്ല. അത് തമാശയായി മാറി. ചിലര്‍ അത് കാപട്യമാണെന്ന് കരുതി. ഇത് ഫലിക്കാതെ വന്നതോടെ അദ്ദേഹം ജാതി രാഷ്ട്രീയത്തിലേക്ക് മാറിയെന്നും സ്മൃതി ഇറാനി ഒരു അഭിമുഖത്തിൽ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com