ആർത്തവം വൈകല്യമല്ല, പ്രത്യേക അവധി ആവശ്യമില്ല: സ്മൃതി ഇറാനി

ആർത്തവ ശുചിത്വത്തിന്‍റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നൽകിയതായി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു.
Smriti Irani
Smriti Irani
Updated on

ന്യൂഡൽഹി: ആർത്തവം സ്ത്രീകളുടെ ജീവിതയാത്രയിലെ സ്വാഭാവിക ഘടകമാണെന്നും അതിനു പ്രത്യേക അവധി ആവശ്യമില്ലെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്‌മൃതി ഇറാനി. ആർത്തവത്തെ വൈകല്യമായി കണക്കാക്കരുതെന്നും രാജ്യസഭയിൽ മനോജ് കുമാർ ഝാ എംപിയുടെ ചോദ്യത്തിനു മറുപടിയായി സ്മൃതി വ്യക്തമാക്കി. ആർത്തവമുള്ള സ്ത്രീയെന്ന നിലയിൽ ആർത്തവവും ആർത്തവ ചക്രവും വൈകല്യമായി കാണരുതെന്നാണു പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇതിന്‍റെ പേരിൽ അവധി നൽകുന്നത് തൊഴിൽമേഖലയിൽ സ്ത്രീകളോടു വിവേചനത്തിനു വഴിവയ്ക്കും.

ആർത്തവമില്ലാത്ത ഒരാൾക്ക് ഇതേക്കുറിച്ചു പ്രത്യേക കാഴ്‌ചപ്പാട് ഉണ്ടെന്ന് കരുതി സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നിഷേധിക്കപ്പെടുന്ന കാര്യങ്ങൾ നമ്മൾ നിർദേശിക്കരുത്." അവർ കൂട്ടിച്ചേർത്തു.

അതേസമയം, ആർത്തവ ശുചിത്വത്തിന്‍റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ട്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയത്തിന് രൂപം നൽകിയതായി സ്‌മൃതി ഇറാനി പ്രഖ്യാപിച്ചു.

മന്ത്രിയുടെ മറുപടിയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തെത്തി. ജോലിക്കാരിയായ സ്ത്രീ എന്ന പ്രയോഗം മിഥ്യയാണെന്നു കങ്കണ സമൂഹമാധ്യമത്തിൽ കുറിച്ചു. വീട്ടിലോ കൃഷിയിടത്തിലോ ഉൾപ്പെടെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ജോലി ചെയ്യാതെ ഒരു സ്ത്രീയുമുണ്ടാവില്ല. അവർക്ക് ശാരീരികമായി അടിയന്തരാവശ്യമുള്ള ഘട്ടത്തിൽ മാത്രമേ അവധി ആവശ്യമുള്ളൂ. ആർത്തവത്തിന്‍റെ പേരിൽ അവധി വേണ്ടെന്നും കങ്കണ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com