സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ ചത്ത പാമ്പ്: ബീഹാറിൽ നൂറോളം വിദ്യാർഥികൾക്ക് വിഷബാധ

ഉച്ചക്കഞ്ഞി കഴിച്ച കുട്ടികൾ ഛർദ്ദിക്കുകയും ബോധം കൊട്ട് വീഴുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് കഞ്ഞി തയ്യാറാക്കിയ ചെമ്പിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്
സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ ചത്ത പാമ്പ്: ബീഹാറിൽ നൂറോളം വിദ്യാർഥികൾക്ക് വിഷബാധ
Updated on

പട്ന: ബിഹാറിലെ സ്കൂളിൽ ഉച്ചക്കഞ്ഞിയിൽ നിന്നും ചത്ത പാമ്പിനെ കണ്ടെത്തി. ഉച്ചക്കഞ്ഞി കഴിച്ച നൂറോളം വിദ്യാർഥികൾ വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ബീഹാറിലെ അരാരിയയിലുള്ള സർക്കാർ സ്ക്കൂളിലാണ് സംഭവം. സന്നദ്ധ സംഘടന വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നുമാണ് പമ്പിനെ കണ്ടെത്തിയത്.

ഉച്ചക്കഞ്ഞി കഴിച്ച കുട്ടികൾ ഛർദ്ദിക്കുകയും ബോധം കെട്ട് വീഴുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് കഞ്ഞി തയാറാക്കിയ ചെമ്പിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ വിദ്യാർഥികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.

സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ വിദ്യാഭ്യാസ ഡയറക്‌ടർ അറിയിച്ചു. ഉത്തരവാദികളായ സന്നദ്ധ സംഘടനയ്ക്കെതിരെ നടപടിയെടുക്കുമെന്നും അദേഹം വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com