
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുന്നതിനിടെ ബിജെപി ആസ്ഥാനത്തെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കു നേരെ മൂർഖൻ പാമ്പ് ഇഴഞ്ഞെത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ഷിഗോണിലെ ബിജെപി ക്യാംപിലേക്കു മുഖ്യമന്ത്രി എത്തിയപ്പോഴാണ് മതിലിനുള്ളിൽ നിന്നു പാമ്പ് പുറത്തേക്കുവന്നത്. പിന്നീട് പാമ്പിനെ പിടികൂടി. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.