കാശ്മീരിൽ മഞ്ഞു വീഴ്ച്ച; 2 വിദേശ പൗരന്മാർ മരിച്ചു

മരിച്ച 2 പേരും രക്ഷപെടുത്തിയ 19 പേരും വിനോദ സഞ്ചാരത്തിനെത്തിയ വിദേശികളാണ്
കാശ്മീരിൽ മഞ്ഞു വീഴ്ച്ച; 2 വിദേശ പൗരന്മാർ മരിച്ചു
Updated on

ശ്രീനഗർ: ജമ്മു- കാശ്മീരിൽ കനത്ത മഞ്ഞു വീഴ്ച്ചയിൽ 2 വിദേശ പൗരന്മാർ മരിച്ചു. 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി. ഗുൽമാർഗിലെ പ്രശസ്തമായ സ്കീയിങ് റിസോർട്ടിലെ അഫർവത് കൊടുമുടിയിലാണ് മഞ്ഞു വീഴ്ച്ചയുണ്ടായത്. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സ്ഥലത്ത് രക്ഷാ പ്രവർത്തന സംഘം ക്യാമ്പ് ചെയ്തിരിക്കുകയാണ്. 

മരിച്ച 2 പേരും രക്ഷപെടുത്തിയ 19 പേരും വിനോദ സഞ്ചാരത്തിനെത്തിയ വിദേശികളാണ്. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രക്ഷാപ്രവർത്തനം കൃത്യസമയത്ത് നടന്നതിനാലാണ് കൂടുതൽ പേരെ രക്ഷിക്കാനായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com