
ജമ്മു കശ്മീരിൽ സാമൂഹ്യ പ്രവർത്തകന് വെടിയേറ്റു; തീവ്രവാദികൾ വീട്ടിൽ കയറി ആക്രമിച്ചതെന്ന് വിവരം
file image
ശ്രീനഗർ: ജമ്മു കശ്മീരിൽ സാമൂഹ്യ പ്രവർത്തകന് വെടിയേറ്റു. തീവ്രവാദികൾ വീട്ടിൽ കയറി വെടിവച്ചതാണെന്നാണ് വിവരം. കുപ്‌വാര ജില്ലയിലെ കൻഡി ഖാസിലുള്ള വീട്ടിൽ ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഗുലാം റസൂൽ മഗരെ എന്ന 45 വയസുകാരനാണ് വെടിയേറ്റത്.
ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഔദ്യോഗിക വ്യത്തങ്ങൾ അറിയിച്ചു.