16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിയന്ത്രണം വരുന്നു

ഓസ്ട്രേലിയ ഇത്തരമൊരു നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാനനീക്കത്തിന് ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ കമ്പനികളുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിവരുന്നു
Social media ban for kids

ഇന്ത്യ ശക്തമായ നടപടികളിലേക്ക്.

Updated on

ന്യൂഡൽഹി: രാജ്യത്ത് 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഓസ്ട്രേലിയ ഇത്തരമൊരു നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാനനീക്കത്തിന് ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ കമ്പനികളുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിവരുകയാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്.

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രായാധിഷ്ഠിത നിയന്ത്രണങ്ങളെക്കുറിച്ചും, ഡീപ്പ്ഫേക്കുകളെക്കുറിച്ചും ചർച്ചയിലാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഡീപ്ഫേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർധിച്ചുവരികയാണ്. ഇതിൽ നിന്ന് കുട്ടികളെയും സമൂഹത്തെയും മൊത്തത്തിൽ സംരക്ഷിക്കുന്നതിന് ശക്തമായ നിയന്ത്രണം ആവശ്യമാണ്.

നിലവിലുള്ള സുരക്ഷാ സംവിധാനങ്ങൾക്കപ്പുറം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ടെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമം വന്നാൽ നെറ്റ്ഫ്ലിക്‌സ്, യൂട്യൂബ്, മെറ്റ, എക്‌സ് ഉൾപ്പെടെയുള്ള ഏതൊരു കമ്പനിയും നിയമ ചട്ടക്കൂടുകൾ അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com