കുട്ടികൾ സമൂഹമാധ‍്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗോവയും ആന്ധ്രയും

കുട്ടികളുടെ മാനസികാരോഗ‍്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം
social media ban to minors goa and andhra pradesh

കുട്ടികൾ സമൂഹമാധ‍്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗോവയും ആന്ധ്രയും

representative image

Updated on

പനാജി: 16 വയസിന് താഴെയുള്ള കുട്ടികൾ സമൂഹമാധ‍്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഗോവയും ആന്ധ്രാപ്രദേശും.

കുട്ടികളുടെ മാനസികാരോഗ‍്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലൊരു നീക്കം. ഓസ്ട്രേലിയയിൽ നിലനിൽക്കുന്ന നിയമത്തെ മാതൃകയാക്കിയാണ് ഇന്ത‍്യയിലും സമാന നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.

നിലവിൽ സമൂഹമാധ‍്യമങ്ങൾ ഉപയോഗിക്കുന്നതിൽ 16 വയസിൽ താഴെയുള്ളവർക്ക് ദേശീയ തലത്തിൽ വിലക്കില്ലാത്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. നിയമം എങ്ങനെ നടപ്പാക്കുമെന്നും അതിന്‍റെ പ്രയോഗികതയും പഠിച്ചു വരുകയാണെന്നും ഗോവ ഐടി മന്ത്രി രോഹൻ ഖൗണ്ടെ പറഞ്ഞു.

വിഷയത്തെ പറ്റി പഠിക്കാൻ ആന്ധ്രാപ്രദേശ് ഉന്നതാധികാര സമിതിയെ നിയമിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ഐടി മന്ത്രി നര ലോകേഷ് പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com