സൗഹൃദം ശല്യമായി; സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികൾ ആൺ സുഹൃത്തിനെ കൊന്നു

കൊല്ലപ്പെട്ടത് നിർമാണ തൊഴിലാളിയായ സെൽവകുമാർ
social media friends attack man

സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതികൾ ആൺ സുഹൃത്തിനെ കൊന്നു

Updated on

ചെന്നൈ: ഭീഷണി മുഴക്കിയ ആൺസുഹൃത്തിനെ കൊലപ്പെടുത്തി യുവതികൾ. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. സോഷ്യൽ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. തിരുശൂലം സ്വദേശിയും നിർമാണ തൊഴിലാളിയുമായ സെൽവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 2 സ്ത്രീകളെയും സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പതിനേഴുകാരനായ സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റീന, രചിത എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മൂന്ന് പേർ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് യുവതികളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നുവെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

യുവതികൾ റീലുകൾ പങ്കുവെയ്ക്കുകയും ഒട്ടേറെ യുവാക്കളുമായി സുഹൃത്ത്ബന്ധം വളർത്തിയെടുക്കുകയും ചെയ്തിരുന്നു. യുവതികൾ സുഹൃത്തുക്കളായ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം വാങ്ങി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.

കൊല്ലപ്പെട്ട സെൽവകുമാറും സോഷ്യൽ മീഡിയ വഴി തന്നെയാണ് റീനയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് രചിതയുമായി അടുത്തു. ഇയാൾ യുവതിക്കളെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടരുതെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത്. സെൽവകുമാർ ഭീഷണിയാകുമെന്ന് ഭയന്നാണ് ഇയാളെ യുവതികൾ കൊലപ്പെടുത്തിയത്.

ഇവർ സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിക്കുകയും 24 കാരനായ അലക്സ്, 17 വയസുകാരൻ, മറ്റ് രണ്ട് പേർ എന്നിവർ ചേർന്നാണ് കൊല ആസൂത്രണം ചെയ്തത്. ബുധനാഴ്ച രാത്രി പല്ലാവരത്ത് വരണമെന്ന് റീന സെൽവകുമാറിനോട് ആവശ്യപ്പെടുകയും തുടർന്ന് ഇയാളെ വളഞ്ഞിട്ട് ആക്രമിക്കുകയും ആയിരുന്നു. സംഭവം മോഷണശ്രമമായാണ് യുവതികൾ ചിത്രീകരിച്ചത്. ഗുരുതര പരുക്കിനെ തുടർന്ന് സെൽവകുമാറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ സെൽവകുമാർ മരണമടയുകയും ആയിരുന്നു. റീനയും രചിതയും പറഞ്ഞ മോഷണകഥയിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്ത് വന്നതും പ്രതികൾ കുടുങ്ങിയതും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com