18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ തുറക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതം വേണമെന്നും ഇ-കെവൈസി ഉൾപ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നുമാണ് ഹർജിയിലെ ആവശ്യം
social media usage by children under 18 supreme court issues notice to centre

18 വയസിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ കർശന മാനദണ്ഡം വേണമെന്ന് ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

Updated on

ന്യൂഡൽഹി: 18 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ഹർജിയിൽ കേന്ദ്രത്തിന്ന് സുപ്രീംകോടതി നോട്ടീസ്. വിഷയത്തിൽ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടാണ് സുപ്രീംകോടതി നടപടി.

കുട്ടികൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുമ്പോൾ മാതാപിതാക്കളുടെ നിർബന്ധിത സമ്മതം വേണമെന്നും ഇ-കെവൈസി ഉൾപ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഓൺലൈൻ ഗ്രൂമിങ്, ലൈംഗിക ചൂഷണം, സൈബർ ബുള്ളിയിങ്, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം, പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം തുടങ്ങിയ കാര്യങ്ങൾ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നും ഇതിന് നിയമപരമായ നിയന്ത്രണം വേണമെന്നും ഹർജിയിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com