
സുരേന്ദ്ര സിങ്
ന‍്യൂഡൽഹി: പാക് ഡ്രോൺ ആക്രമണത്തിൽ പരുക്കേറ്റ സൈനികന് വീരമൃത‍്യു. രാജസ്ഥാൻ സ്വദേശി സുരേന്ദ്ര സിങ് ആണ് മരിച്ചത്. വ‍്യോമസേനയിൽ മെഡിക്കൽ സർജന്‍റായിരുന്നു സുരേന്ദ്ര സിങ്.
വെടിനിർത്തൽ കരാർ പ്രഖ‍്യാപിക്കുന്നതിനു മുമ്പ് ശനിയാഴ്ച പുലർച്ചയോടെയായിരുന്നു ഉദ്ദംപൂർ വ‍്യോമതാവളത്തിനു നേരെ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.